പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

Published : Feb 13, 2023, 09:00 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

Synopsis

കോഴിക്കോട് കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്.

റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. കോഴിക്കോട് കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. കുഞ്ഞിക്കണ്ണന്‍ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ - ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങൾ - ശ്യാമള, പ്രമീള. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അലി അക്ബര്‍ ചെറൂപ്പ എന്നിവര്‍ രംഗത്തുണ്ട്.

Read also: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചത് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.  ഉത്തർപ്രദേശ് ബറേലി സ്വദേശിയായ ശരീഫ് ഖാന്റെ (43) മൃതദേഹമാണ് അബഹ എയർപോർട്ടില്‍ നിന്ന് ജിദ്ദ വഴി ഡൽഹിയിലേക്ക് കൊണ്ടുപോയത്. 

സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീറിലെ തന്മിയ പ്രദേശത്ത് കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന ശരീഫ് ഖാന്‍ താമസസ്ഥലത്തു വെച്ചാണ് മരിച്ചത്. ഏറെക്കാലം പ്രവാസിയായിരുന്ന ശരീഫ് ഖാന്‍ പുതിയ വിസയിൽ ഒരു വർഷം മുമ്പാണ് വീണ്ടും ജോലി തേടിയെത്തിയത്. 

ഭാര്യയും മൂന്നു മക്കളുമുണ്ട്. തുടര്‍ നടപടികള്‍ പൂർത്തിയാക്കാൻ കെ.എം.സി.സി ലീഗല്‍ സെല്‍ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി സഹായത്തിനുണ്ടായിരുന്നു. ഭാര്യ - ഉജാമ ബീഗം. മക്കള്‍ - ഫായിസ്, ഫൈസല്‍, ഇഷാം. സഹോദരങ്ങള്‍ - റഹീസ് ഖാന്‍, ബാബു ഖാന്‍, ബുദ്ദു ഖാൻ.

Read also: സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം