
സലാല: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) ആണ്സലാലയില് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 30 വർഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹരിദാസ് സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഉഷ. മകൻ - അരവിന്ദ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: മലയാളി യുവാവ് ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു
റിയാദ്: ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് ഹജ്ജ് നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്.
കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. വ്യാപാരിയായ അബ്ദുൽ അസീസ് പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്സ് ഉടമയാണ്. പുതിയവീട്ടിൽ ഇബ്രാഹിം സുലൈമാനാണ് പിതാവ്. ഭാര്യ - ലൈല അസീസ്, മക്കൾ - സുഹൈല അസീസ്, നബീല അസീസ്, മനൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ - സജിൻ അസീസ്, സുഹൈബ് മുഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam