പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Jan 7, 2023, 8:54 PM IST
Highlights

വർഷങ്ങളായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അവസാനമായി നാട്ടിൽ പോയി മടങ്ങിയത് ഒമ്പത് മാസം മുമ്പാണ്. 

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് മലപ്പുറം നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി സൈനുൽ ആബിദ് (50) മരിച്ചത്. വർഷങ്ങളായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അവസാനമായി നാട്ടിൽ പോയി മടങ്ങിയത് ഒമ്പത് മാസം മുമ്പാണ്. നെഞ്ച് വേദനയെ തുടർന്ന് ഖമീസ് മുശൈത്ത് ജനറൽ ഹോസ്‍പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: പ്രവാസി മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടിലാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മൃതദേഹം മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Read also: സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് - നജ്റാൻ റൂട്ടിലുള്ള സ്ഥലമായ ദഹ്റാൻ ജനൂബിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ മുല്ലശ്ശേരി സ്വദേശി പ്രേമെൻറ (51) മൃതദേഹമാണ് ദഹ്റാൻ ജുനൂബിൽ സംസ്‌കരിച്ചുത്. 19 വർഷമായി വാഹന പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് മരിച്ചത്. 

അസീർ പ്രവാസി സംഘം ദഹ്റാൻ സനാഇയ്യ യൂണിറ്റ് അംഗമായിരുന്നു. ബിനിയാണ് ഭാര്യ. ഇന്ദു, പ്രനീഷ് എന്നിവർ മക്കളാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ അസീർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ഷാജഹാൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഹാരിസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവാബ് ഖാൻ, നൂറുദ്ദീൻ, സറാത്ത ബൈദ ഏരിയ കമ്മിറ്റി അംഗങ്ങളായ മൈക്കിൾ രാജൻ, ഗിരീഷ്, യൂസഫ് എന്നിവർ നേതൃത്വം നൽകി.

Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

click me!