Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു

വെള്ളിയാഴ്ച വൈകുന്നേരം​ അഞ്ച്​ മണിയോടെയായിരുന്നു സംഭവം.

malayali expat youth died after falling from a balcony at his residence in Oman
Author
First Published Jan 7, 2023, 12:45 AM IST

സലാല: ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജോ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം​ അഞ്ച്​ മണിയോടെയായിരുന്നു സംഭവം. 

ഔഖത്ത് സുൽത്താൻ ഖാബൂസ്​ ആശുപത്രിക്ക് എതിർവശത്ത്​ താമസിച്ചിരുന്ന സിജോ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് - മറിയാമ്മ വർഗീസ്. ഭാര്യ - നീതുമോൾ മാത്യൂ (നഴ്സ്, സുൽത്താൻ ഖാബൂസ്​ ഹോസ്‍പിറ്റൽ). മക്കൾ - ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്,  ജൂസെഫ്.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയില്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടിലാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മൃതദേഹം മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Read also: സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

Follow Us:
Download App:
  • android
  • ios