പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 21, 2023, 11:05 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

അല്‍ ദഫ്റ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. 

അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് വിളത്തൂര്‍ തിരുവേങ്ങപ്പുര കൊരേക്കാട്ടില്‍ ബാബാസ് വീട്ടില്‍ യാസിര്‍ (47) ആണ് അബുദാബിയില്‍ മരിച്ചത്. അല്‍ ദഫ്റ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ - ജുവൈരിയ. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അബുദാബി കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. 

Read also: സന്ദർശന വിസയിലെത്തിയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ദുബൈ: മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ കണിയാങ്കണ്ടിയില്‍ കിഷോര്‍ (32) ആണ് ഏതാനും ദിവസം മുമ്പ് മരിച്ചത്. യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എ.വി കൃഷ്‍ണന്റെയും ശോഭയുടെയും മകനാണ്. സഹോദരി - ഷഗിന. 

Read also: രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പ്രവാസി വനിത അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം