കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു ഷാഹുൽ ഹമീദ് കുഴഞ്ഞുവീണത്. ഉടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റിയാദ്: സന്ദർശന വിസയിൽ 10 ദിവസം മുമ്പ് സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ എത്തിയ മലപ്പുറം എടവണ്ണ ഏറിയാട് സ്വദേശി എരഞ്ഞിക്കൽ ഷാഹുൽ ഹമീദ് (53) ആണ് കുഴഞ്ഞുവീണ് മരിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു ഷാഹുൽ ഹമീദ് കുഴഞ്ഞുവീണത്. ഉടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസമായി നേരിയതോതിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഈ മാസം ഒമ്പതിനാണ് ഇദ്ദേഹം ബിസിനസ് വിസയിൽ ഉനൈസയിൽ എത്തിയത്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് മരണാനന്തരമുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. തുടര്‍ന്ന് ഉനൈസ മുറൂജ് മഖ്‍ബറയില്‍ ഖബറടക്കി. മാതാവ് - ഫാത്തിമ, ഭാര്യ - നസീമ, മക്കൾ - നഷാദ്, നാഷിദ.

Read also: അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ച പ്രവാസി യുവതിയെ തിരിച്ചറിഞ്ഞു

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
​​​​​​​അബുദാബി: പ്രവാസി മലയാളിയെ യുഎഇയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടക്കളിയൂര്‍ പുളിക്കല്‍ വീട്ടില്‍ അബൂബക്കര്‍ (65) ആണ് അബുദാബി അല്‍ റഹ്‍ബയിലെ താമസ സ്ഥലത്ത് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ - റംല. മക്കള്‍ - മുഹമ്മദ് അലി, റംഷാദ്, അസ്‍ലം.

Read also: രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പ്രവാസി വനിത അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ചു