
റിയാദ്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി റിയാദിൽ നിര്യതനായി. ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച്. ഭരതേൻറയും കെ.പി. സരോജിനിയുടെയും മകൻ സി.എച്ച്. ഉദയഭാനു ഭരതൻ (60) ആണ് ദറഇയ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 28 വർഷമായി റിയാദ് ബദീഅയിൽ സുവൈദി കേന്ദ്രീകരിച്ച് പ്ലംബിങ് ജോലി ചെയ്ത് വരികയായിരുന്നു ഉദയഭാനു.
ഭാര്യ: ദീപ്തി. സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ. എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം റോഡ് മാർഗം കണ്ണൂരിലെ വീട്ടിൽ എത്തിച്ച് പയ്യാമ്പലത്ത് സംസ്കരിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കൺവീനറുമായ ജാർനെറ്റ് നെൽസൺ, കൺവീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡൻറ് സത്യവാൻ എന്നിവർ രംഗത്തുണ്ടായിരുന്നു.
Read Also - അവധി ആഘോഷിക്കാനെത്തിയ പ്രവാസി മലയാളി യുവാവ് യുഎഇയിൽ മലമുകളിൽ നിന്ന് വീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ