റാസല്‍ഖൈമയില്‍ മലമുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് മലമുകളില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈഥിലി സദനത്തില്‍ സായന്ത് മധുമ്മലിനെ (32) ണ് ജബല്‍ ജെയ്സ് മലമുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ആഘോഷിക്കാന്‍ ജബല്‍ ജയ്സിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ദുബൈയിലെ ഓട്ടോ വര്‍ക് ഷോപ്പില്‍ ജോലി ചെയ്യുന്ന സായന്തും സുഹൃത്തുക്കളും ഒന്നിച്ചാണ് ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഘം ഇവിടെ എത്തിയത്. സായന്തിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. പിതാവ് രമേശൻ മാതാവ് സത്യ. ഭാര്യ: അനുശ്രീ. സഹോദരി സോണിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Read Also - ഈന്തപ്പന ഒടിഞ്ഞ് ദേഹത്ത് വീണ് ഈജിപ്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു
