
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ തുമാമയിൽ നിര്യാതനായി. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ വടക്കുംഭാഗം ആലിയം വീട്ടിൽ അബ്ദുൽ ഖാദർ (നാസി-52) ആണ് മരിച്ചത്. തുമാമയിൽ തബാറ്റ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
പിതാവ്: എ.കെ. ഇബ്രാഹിം, മാതാവ്: പാത്തുമ്മ, ഭാര്യ: സജന, മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് അഷ്ലിൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അലി ആലുവ, നൗഷാദ് ആലുവ, ഡൊമിനക് സാവിയോ, സലാം പെരുമ്പാവൂർ, ഹർഷാദ് ആലുവ, ഷാജി പരീത് എന്നിവർ രംഗത്തുണ്ട്.
Read Also - നടന്നുപോകുമ്പോള്‍ വാഹനം ഇടിച്ച് തെറിപ്പിച്ചു, ജിദ്ദയിൽ 3 മലയാളി നഴ്സുമാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
25 വർഷത്തോളം നീണ്ട പ്രവാസ ജീവിതം; ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു
റിയാദ്: മലയാളി ജിദ്ദയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എടക്കരക്ക് സമീപം മരുതക്കടവിൽ സ്വദേശി കോയിപ്പാടൻ അഷ്‌റഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലമായ ജിദ്ദ കാർ ഹറാജിലുള്ള കാർ ഷോറൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു.
25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പിതാവ്: പരേതനായ മൊയ്തീൻകുട്ടി, മാതാവ്: റുഖിയ, ഭാര്യ: സഫിയ, മക്കൾ: ഹനാന, ഹിബ, ഹിദ, ഫായിസ് അലി, മരുമകൻ: അബ്ദുൽ മനാസിൽ (റിയാദ്), സഹോദരങ്ങൾ: മാനുക്കോയ (ജിദ്ദ), അബ്ദുറഹ്‌മാൻ, ശംസുദ്ധീൻ, ശരീഫ്, അബ്ദുസ്സലാം, ആമിന, അസ്മാബി, ഫാത്വിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ