
മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനില്‍ പ്രകാശ് മുകുന്ദന്‍ (60) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
സുഹാറില്‍ 35 വര്‍ഷമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. സുഹാര്‍ മേഖലയില്‍ നാടക, സാമൂഹിക രംഗത്ത് സജീവമായിരുന്നു. കരുണ സുഹാർ, ആക്ടേഴ്സ് ലാബ് എന്നിങ്ങനെയുള്ള കലാ സാംസ്‌കാരിക പ്രവർത്തന മേഖലയിൽ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശർമ്മിള (ഒമാനി സ്കൂളിൽ അധ്യാപിക), അമൃത ഹോസ്പിറ്റലിലെ ഡോക്ടർ ഹർഷ, ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിയായ അക്ഷയ് എന്നിവർ മക്കളാണ്.
Read Also - റമദാന്‍ വ്രതം മാര്‍ച്ച് 11ന് ആരംഭിക്കാന്‍ സാധ്യത; അറിയിച്ച് കലണ്ടര്‍ ഹൗസ്
മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
മസ്കറ്റ്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: ഷമീര്‍, മാതാവ്: റഷീദ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ