
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ കായംകുളം ഇഞ്ചക്കൽ ചേലപ്പുറം ജങ്ഷൻ റിയാസ് മൻസിലിൽ പരേതനായ അബ്ദുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് നസീം (48) ഹൃദയാഘാതം മൂലം നിര്യാതനായി. ദമ്മാം റൗദ ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനായുള്ള നിയമനടപടികൾ നവോദയപ്രവർത്തകരുടെയും നാസ് വക്കത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യ : റീജ മക്കൾ : നേഹ, ലിയ, റിയാസ്.
Read Also - ഇക്കുറിയും ജാക്പോട്ട് ഇങ്ങെടുത്തു; ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ലഭിക്കുക കോടികൾ
രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം
റിയാദ്: സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. ഉനൈസയിലെ സലഹിയ്യയിൽ താമസസ്ഥലത്ത് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴത്തുവയൽ ചായക്കടമുക്ക് തെക്കേവിള അപ്പുക്കുട്ടൻ മകൻ കണ്ണനാണ് (44) വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ മരിച്ചത്.
ടൈൽസ് ജോലികളുടെ കരാറുകാരനായിരുന്നു. 12 വർഷമായി ഇവിടെയുള്ള കണ്ണെൻറ കുടുംബം അടുത്തകാലം വരെ ഒപ്പമുണ്ടായിരുന്നു. രാത്രി ഭാര്യ അനിതയെ ഫോണിൽ വിളിച്ച കണ്ണൻ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും ഗുളിക കഴിച്ച് കിടക്കുകയാണ് തിരികെ വിളിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു. രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു. മക്കൾ: ദേവിക, ഗോപിക. മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ