
റിയാദ്: കാസര്‍ഗോഡ് സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് മണികണ്ഠന്‍ (37) ആണ് റിയാദില്‍ മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക് വരുന്ന വഴി വാദിലബനിലാണ് അപകടം ഉണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്.
കഴിഞ്ഞ എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുന്ന മണികണ്ഠന്‍ മുസാഹ്മിയായിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.
Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
സൗദി അറേബ്യയില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ച തിരുവനന്തപുരം മണക്കാട് മലയംവിളാകം കമലേശ്വരം സ്വദേശി ദേവീകൃപ തോട്ടം വീട്ടിൽ സുരേന്ദ്രൻ ചെട്ടിയാരുടെ (58) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
പിതാവ് - അപ്പുകുട്ടൻ ചെട്ടിയാർ (പരേതൻ), മാതാവ് - ലക്ഷ്മി അമ്മാൾ (പരേത), ഭാര്യ - പ്രേമ, മക്കൾ - പ്രമോദ്, പ്രവീണ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, തിരുവനന്തപുരം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നവാസ് ബീമാപ്പള്ളി, നജീബ് അഞ്ചൽ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
Read also: പ്രവാസി മലയാളി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam