അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. 

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിൽ (38) ആണ് മരിച്ചത്. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ അഞ്ചിനായിരുന്നു മരണം.

റിയാദ് ഖലീജിൽ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു. റിയാദിൽ അൽഖലീജ്‌ മെഡിക്കൽ ക്ലിനിക്കിൽ നഴ്‌സായിരുന്ന പ്രഭാവതിയാണ് ഭാര്യ. അച്ഛൻ - രാജൻ കണവയിൽ, അമ്മ - ഗീത. മക്കൾ - റിത്വിൻ, ആര്യൻ, ധീരവ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read also: പ്രവാസി മലയാളി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം സ്വദേശി വട്ടംപറമ്പില്‍ ഹമീദ് (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ഹമീദ് ഓടിച്ചിരുന്ന ബസില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പത്ത് വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്ന ഹമീദ് അല്‍ ബൈദ ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പരേതരായ കഴുമത്തിപ്പറമ്പില്‍ അബ്‍ദുല്ലക്കുട്ടിയുടെയും ചേക്കായിയുടെയും മകനാണ്. ഭാര്യ - ഷാഹിദ. മക്കള്‍ - അര്‍ഷ, അസ്‍ന, അനസ്. മരുമക്കള്‍ - അബ്ബാസ്, ബാദുഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Read also: മലയാളി ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ ബഹ്റൈനില്‍ നിര്യാതനായി