
മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂർ വളപട്ടണം തങ്ങൾ വയൽ മുഹമ്മദ് അയ്യൂബ് (63) ആണ് ഹൃദയാഘതം മൂലം റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഒമാൻ അഡ്വർട്ടൈസിംഗ് ഏജൻസിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ആബിദ. കുടുംബ സമേതം മസ്കറ്റിലായിരുന്നു താമസം. ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മസ്‌കറ്റിലെ അമിറാത്ത് കബർസ്ഥാനിൽ സംസ്കരിക്കും.
വാഹനാപകടത്തിൽ മരിച്ച മലയാളി ഉംറ തീർഥാടകൻറെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി
റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മലയാളി ഉംറ തീർഥാടകെൻറ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. മലപ്പുറം മക്കരപ്പറമ്പ് കുറുവ മീനാർകുഴി മുല്ലപ്പള്ളി കുഞ്ഞി മുഹമ്മദ് (49) എന്ന ബാപ്പുട്ടിയുടെ മൃതദേഹമാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബർ 18 നാണ് ഉംറ നിർവഹിക്കുന്നതിനായി കുഞ്ഞി മുഹമ്മദ് സൗദിയിൽ എത്തിയത്.
ഡിസംബർ 24 ന് മദീനയിൽ നിന്നു തിരിച്ചുവരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഈ മാസം 15നാണ് മരിച്ചത്. മക്കരപ്പറമ്പ് സർവീസ് ബാങ്ക് മുൻ ഡയറക്ടറും പൊതുമരാമത്ത് കോൺട്രാക്ടറുമായിരുന്നു. പിതാവ്: സൂപ്പി ഹാജി. മാതാവ്: പരേതയായ ഫാത്തിമ പരിയാരത്ത് (പാതിരമണ്ണ). ഭര്യ: ഖൈറുന്നീസ കുണ്ടുവായിൽ (പൊൻമള). മക്കൾ: സിൽസില, സൽമാൻ, മുനവ്വർ, മുഹമ്മദ്. സഹോദരങ്ങൾ: ആസ്യ, മൈമൂന, അബ്ദുറഹിമാൻ, ഖദീജ, ഷറഫുദ്ധീൻ, ഇബ്രാഹിം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam