കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെൻറ് പാർക്ക്; ‘ദി റിഗ്’ മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി, വിസ്മയിപ്പിക്കാൻ സൗദി

Published : Jan 21, 2024, 12:38 PM ISTUpdated : Jan 21, 2024, 12:48 PM IST
കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെൻറ് പാർക്ക്;  ‘ദി റിഗ്’ മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി, വിസ്മയിപ്പിക്കാൻ സൗദി

Synopsis

പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പത് ലക്ഷം സന്ദർശകരെ പാർക്കിലേക്ക് ആകർഷിക്കാനാവും.

റിയാദ്: കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെൻറ് പാർക്ക് നിർമിക്കാൻ സൗദി അറേബ്യക്ക് പദ്ധതി. സാഹസിക വിനോദ സഞ്ചാരം ലക്ഷ്യമാക്കിയാണ് ‘ദി റിഗ്’ എന്ന പേരില്‍ ആഗോള സാഹസിക കേന്ദ്രം സ്ഥാപിക്കുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെ മുതൽമുടക്കിൽ ഓയില്‍ പാർക്ക് ഡവലപ്പ്‌മെൻറ് കമ്പനിയാണ്ണ് പാർക്ക് നിർമിക്കുന്നത്. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

വാട്ടർ തീം അമ്യൂസ്മെൻറ് പാർക്കിൻറെ മാതൃകയിൽ സാഹസിക കേളികൾക്കായി കടലിലെ എണ്ണ ഖനന സംവിധാനമായ റിഗിൻറെ രൂപത്തിൽ ഈ ഓയിൽ തീം അമ്യൂസ്മെൻറ് പാർക്ക് നിർമിക്കാനൊരുങ്ങുന്നത്. രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി വഴി സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും. ‘ദി റിഗ്’ പാർക്കിൻറെ മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി.

അറേബ്യൻ ഉൾക്കടലിൽ അൽ ജരീദ് ദ്വീപിനും അൽബരി എണ്ണപ്പാടത്തിനും സമീപമായാണ് പാർക്ക് സ്ഥാപിക്കുക. പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പത് ലക്ഷം സന്ദർശകരെ പാർക്കിലേക്ക് ആകർഷിക്കാനാവും. ഹോട്ടലുകളും റെസ്റ്റോറൻറുകളുമടങ്ങുന്ന ബൃഹത്ത് പദ്ധതിയായിരിക്കും ‘ദി റിഗ്’. അഡ്വഞ്ചർ ഗെയിമുകളും അനുഭവങ്ങളും സമ്മാനിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആഗോള കേന്ദ്രമായിരിക്കും ഈ പാർക്കെന്ന് കമ്പനി സി.ഇ.ഒ റാഇദ് ബഖ്റജി പറഞ്ഞു.

Read Also  - സൗദി അറേബ്യയില്‍ വന്‍ തൊഴിലവസരം; റിക്രൂട്ട്മെൻറ് ഉടന്‍, ആവശ്യമുള്ളത് 8800 ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും

സൗദി സുരക്ഷാസേനയിൽ പെണ്‍കരുത്ത്; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി

റിയാദ്: സൗദി അറേബ്യയില്‍ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിൻറെ കീഴിൽ 165 വനിതാ ഭടന്മാർ പരിശീലനം പൂർത്തിയാക്കി സേവനത്തിൽ പ്രവേശിച്ചു. ഡയറക്ടറേറ്റിൻറെ നാലാമത് ബേസിക് ഇൻഡിവിഡ്വൽ കോഴ്സാണ് ഈ വനിതാ സൈനികർ പൂർത്തിയാക്കിയത്. ഇവരുടെ ബിരുദദാന ചടങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ മാജിദ് അൽ ദുവൈസിെൻറ നേതൃത്വത്തിൻ നടന്നു. ചടങ്ങിൽ വനിതാ സൈനികരുടെ സൈനിക പരേഡും വിവിധ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും സൈനിക വൈദഗ്ധ്യവും പ്രദർശിപ്പിച്ചു. 

പ്രദർശനം അവരുടെ കഠിനമായ പരിശീലനത്തിൻറെ പ്രകടനം മാത്രമായിരുന്നില്ല, സേവനത്തിനുള്ള അവരുടെ സന്നദ്ധതയുടെ ആഘോഷം കൂടിയായാണെന്നും ഫീൽഡ് പരിശീലനത്തിലൂടെയും സൈദ്ധാന്തിക വിദ്യാഭ്യാസത്തിലൂടെയും നേടിയ ഫലങ്ങളിൽ അഭിമാനമുണ്ടെന്നും മേജർ ജനറൽ അൽ ദുവൈസ് പറഞ്ഞു. തങ്ങളുടെ മതത്തെയും രാജാവിനെയും രാജ്യത്തെയും വ്യത്യസ്തതയോടും സമർപ്പണത്തോടും കൂടി സേവിക്കാനുള്ള ഈ സൈനികരുടെ സന്നദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത