ജോലി കഴിഞ്ഞ് വരുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

Published : Apr 03, 2023, 08:43 PM IST
ജോലി കഴിഞ്ഞ് വരുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

Synopsis

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടു.  നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. 

മാന്നാർ: ഒമാൻ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡ്  അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) മരിച്ചു. ഒമാനിലെ അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്ന സന്തോഷ്  ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നിൽ നിന്നും സ്‍പോർട്സ് കാർ ഇടിച്ചാണ് അപകടം. 

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടു.  നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. പുലിയൂർ തെക്കുംകോവിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെയും ശാന്തകുമാരിയുടെയും മകനാണ് സന്തോഷ് പിള്ള. ഭാര്യ - അശ്വതി പിള്ള. കുരട്ടിക്കാട് ഭൂവനേശ്വരി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി  നൈനിക് എസ്.പിള്ള ഏക മകനാണ്.

Read also: ബോക്സിങ് റിങില്‍ അപകടം; മലയാളി വിദ്യാര്‍ത്ഥി യു.കെയില്‍ മരിച്ചു

വീണുപരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ വെച്ച് വീണു പരിക്കേറ്റതിനെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു.  വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ പ്രവാസി വ്യവസായ പ്രമുഖൻ വയനാട് തെക്കോടൻ യൂസഫ് ഹാജി (64) ആണ് മരിച്ചത്. ഫ്രഷ് താസജ് ബ്രോസ്റ്റ് ഗ്രൂപ്പ് മാനേജിങ് പാർട്ണറായിരുന്നു. നാലു ദിവസം മുമ്പ് തബൂക്കിന് സമീപം അൽബദ പട്ടണത്തിലെ കടയിൽ വീണ് പരിക്കേറ്റതിനെതുടർന്ന് തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലായിരുന്നു. മകൻ ഹാരിസ് തബൂക്കിലുണ്ട്. ഭാര്യ - ഇത്തീമ. ഹാരിഫ്, സാജിത എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ - അഷ്‌റഫ്‌ ബത്തേരി, ജസീല, സാലിഹ. സഹോദരങ്ങൾ - അബ്ദുറസാഖ്, മുഹമ്മദ്‌, അയ്യൂബ്, പാത്തുമ്മ, ആയിഷ, ആസ്യ. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also: ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ