പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Published : May 03, 2023, 11:07 PM IST
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Synopsis

റാക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഷമീര്‍. അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം രാവിലെ അബ്‍കേക്ക് അരാംകോ പാലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി പോളിടെക്നികിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ ദമ്മാമിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

റാക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഷമീര്‍. അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം രാവിലെ അബ്‍കേക്ക് അരാംകോ പാലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്‍കരിക്കും. പിതാവ് - ഫറഫുദ്ദീന്‍. മാതാവ് - നസീമ.

Read also: ജോലിയ്ക്കിടെ മണ്ണിടിഞ്ഞു വീണ് പ്രവാസി മരിച്ചു; മൂന്ന് ദിവസത്തിനിടെ സമാനമായ അപകടങ്ങളില്‍ പൊലിഞ്ഞത് 4 ജീവനുകള്‍

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
​​​​​​​മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര സ്വദേശിയായ കിഴക്കുപുറത്തു ഷമീര്‍ (41) ആണ് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മസ്‍കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍. പിതാവ് - അഹമ്മദ്. മാതാവ് - ഖദീജ. ഭാര്യ - സഫീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read also: കുടുംബത്തോടൊപ്പം സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം