മസ്‍കത്തില്‍ താമസിക്കുന്ന ഭര്‍തൃ സഹോദരന്റെ അടുത്തേക്ക്  അവധിക്കാലം ചിലവഴിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു.

മസ്‍കത്ത്: കുടുംബത്തോടൊപ്പം സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍പള്ളി ജംഗ്ഷനില്‍ പടിഞ്ഞാറെ വീട്ടില്‍ തസ്‍നിമോള്‍ (33) ആണ് മസ്‍കത്തില്‍ മരിച്ചത്. മസ്‍കത്തില്‍ താമസിക്കുന്ന ഭര്‍തൃ സഹോദരന്റെ അടുത്തേക്ക് അവധിക്കാലം ചിലവഴിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു.

ഞായാഴ്ച വൈകുന്നേരം മസ്‍കത്ത് റുവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ് - മനാഫ് കൊല്ലിയില്‍. മാതാവ് - ഖദീജ. ഭര്‍ത്താവ് - അബ്‍ദുല്‍ റഊഫ്. മക്കള്‍ - ഹലീല്‍, ത്വയിബ്, റാബിയ, റാഹില. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read also: പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു

ജോലി ചെയ്യുന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ പ്രവാസി ആത്മഹത്യ ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവാവിനെ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതേ ഹോട്ടലിലെ ജീവനക്കാരന്‍ തന്നെയായിരുന്ന ഇയാള്‍ പൂളില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ശരീരം ഭാരമുള്ള ഒരു വസ്‍തുവുമായി ഇയാള്‍ ബന്ധിപ്പിച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയിട്ടുണ്ട്.

മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ അധികൃതരെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി പിന്നീട് ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read also: സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ആറ് സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു