പ്രവാസി മലയാളി റിയാദില്‍ വാഹനാപകടത്തിൽ മരിച്ചു

By Web TeamFirst Published Dec 15, 2022, 9:38 AM IST
Highlights

റിയാദിലെ നദീം-ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചാലോട് പൂങ്കാവനത്തിൽ കണിയാങ്കണ്ടി അനിൽകുമാർ (46) ആണ് മരിച്ചത്.

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദിലെ നദീം-ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചാലോട് പൂങ്കാവനത്തിൽ കണിയാങ്കണ്ടി അനിൽകുമാർ (46) ആണ് മരിച്ചത്. ഭാര്യ - ജിംന. മക്കള്‍ - അവന്തിക, അൻഷിക. പരേതനായ നാരായണൻ - കണിയാങ്കണ്ടി പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - കെ.കെ. സന്തോഷ്, കെ.കെ. സനല്‍, കെ.കെ. ഷാഹിന്‍. മൃതദേഹം റിയാദിൽ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചു.

Read also:  പ്രവാസലോകത്തെ പ്രാർത്ഥനകൾ വിഫലം; നജ്‍മുദ്ദീൻ വിടവാങ്ങി

ഉംറ കഴിഞ്ഞെത്തിയ മലയാളി തീർഥാടകൻ മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: മദീന സന്ദർശനത്തിനെത്തിയ മലയാളി ഉംറ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് താവളത്തിൽ അബ്ദുൽ കരീം (76) ആണ് മദീനയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. ഈരാറ്റുപേട്ട ലബ്ബൈക്ക് ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഉംറക്കത്തിയത്. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ചയാണ് മദീനയിലെത്തിയത്.

തിങ്കളാഴ്ച രാവിലെ റൂമിൽ കുഴഞ്ഞ് വീണ് ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. പെൺമക്കൾക്കും മരുമകൻ നജീബിനും ഒപ്പമാണ് ഉംറക്കെത്തിയത്. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ഷീജ (അധ്യാപിക), സജി, ഷാന (ഹെൽത്ത് ജൂനിയർ പബ്ലിക് നഴ്സ്). മരുമക്കൾ: ഷാജഹാൻ, സുനീർ, നജീബ്. മദീനയിലെ ജന്നത്ത് ബാക്കിഅ് മഖ്ബറയിൽ ചൊവ്വാഴ്ച രാവിലെ ഖബറടക്കി.

Read also: കുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

click me!