
റിയാദ്: മലയാളി ജിദ്ദയിൽ (Jeddah) ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി പടിപ്പുര അഷ്റഫ് (48) ആണ് മരിച്ചത്. ജിദ്ദയിൽ ഡ്രൈവറായിരുന്നു അഷ്റഫ്. 28 വർമായി സൗദിയിലുണ്ടായിരുന്ന അദ്ദേഹം ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആൽപ്പറ്റ മറിയ, ഭാര്യ: ബുഷ്റ വളരാട്, മക്കൾ: ഹിബ, ഫിദ, ഫാദി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. തൃശ്ശൂർ എറിയാട് പേബാസാർ വടക്കുവശം അമ്മ റോഡിൽ താമസിക്കുന്ന കൂട്ടുങ്ങൽ അഹമ്മദ് മകൻ നിസാം അഹമ്മദ് (50) ആണ് മസ്‍കത്തിൽ മരണപ്പെട്ടത്. മസ്‍കത്ത് ഗാലയിൽ പ്രവർത്തിക്കുന്ന എസ്.റ്റി.എസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്‍തു വരികയായിരുന്ന നിസാം അഹമ്മദ് ദാർസൈത്തിലായിരുന്നു താമസിച്ചിരുന്നത്
ഭാര്യ - ഷബാന. മക്കൾ: അഫ്റാസ് (മസ്‌കത്ത് ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി), അംറ. സഹോദരങ്ങൾ - വസീർ (ദുബൈ), സാബിറ, സക്കീർ (ഖത്തർ), സറീന, സബീന, തമീം (ദുബൈ). ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam