Gulf News : ഒമാന്‍ - സൗദി പാതയില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

By Web TeamFirst Published Dec 8, 2021, 8:32 PM IST
Highlights

എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി.

മസ്‍കത്ത്: ഒമാന്‍ - സൗദി റോഡ് (Oman-Sa ഔദ്യോഗികമായി യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തതിന് പിന്നാലെ 'റബിഅ് അൽ ഖാലി'യിൽ റോയല്‍ ഒമാന്‍ പൊലീസിന്റെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ്  'റബിഅ് അൽ ഖാലിയിൽ' റോയൽ ഒമാൻ പോലീസ് പരിശോധന കേന്ദ്രം സ്ഥാപിച്ചത്. 

ഇതുവഴി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളുടെയും രാജ്യത്തേക്ക് വരുന്നതും സൗദിയിലേക്ക് പോകുന്നതുമായ യാത്രക്കാരുടെ രേഖകൾ പരിശോധിക്കാനും ഇവിടെ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. കയറ്റുമതി, ഇറക്കുമതി എന്നിവയുടെ ഡിജിറ്റൈസ്ഡ് പരിശോധന ഉൾപ്പെടെയുള്ള കസ്റ്റംസ് ക്ലിയറൻസ് സേവനങ്ങളും പരിശോധനാ കേന്ദ്രത്തിൽ ഉണ്ടാകും. ട്രാൻസിറ്റ് യാത്രക്കാർക്ക് പെട്ടെന്ന് വിസ ലഭിക്കുവാനുമുള്ള സംവിധാനവും 'റബിഅ് അൽ ഖാലി' അതിർത്തി പരിശോധനാ കേന്ദ്രത്തിൽ ഉണ്ടാകുമെന്നും റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

click me!