പ്രവാസി മലയാളി യുവാവ് പുതിയ ജോലിയിൽ ചേരേണ്ട ദിവസം താമസ സ്ഥലത്ത് മരിച്ചു

By Web TeamFirst Published Sep 13, 2022, 10:07 PM IST
Highlights

താമസ സ്ഥലത്ത് കോണിപ്പടിയില്‍ വീണുകിടക്കുന്നതു കണ്ട അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

റിയാദ്: ദമ്മാമിൽനിന്ന് റിയാദിലേക്ക് സ്ഥലംമാറിയെത്തി പുതിയ ജോലിയിൽ ചേരാനിരുന്ന ദിവസം പ്രവാസി ഇന്ത്യാക്കാരൻ മരിച്ചു. ജോലിയില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈദരാബാദ് ടോളി ചൗക്കിയിലെ ഹക്കീംപേട്ട് സ്വദേശി മുഹമ്മദ് മുജാഹിദ് അലി (37) റിയാദ് ബത്ഹക്ക് സമീപം മൻഫുഅയിലെ താമസ സ്ഥലത്ത് മരിച്ചത്. 

താമസ സ്ഥലത്ത് കോണിപ്പടിയില്‍ വീണുകിടക്കുന്നതു കണ്ട അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ദമ്മാമിലെ കമ്പനിയിൽനിന്ന് ജോലി വിട്ട് റിയാദിലെത്തി പുതിയ കമ്പനിയിൽ ജോലിക്ക് ചേരാനിരുന്ന ദിവസമാണ് ആകസ്‍മിക അന്ത്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ - അസ്‌റ സുല്‍ത്താന. മൃതദേഹം മറവുചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായവുമായി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാര്‍ രംഗത്തുണ്ട്.

Read also: മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; നാളെ നാട്ടിലെത്തിക്കും

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിമാനത്താവളത്തില്‍ മരിച്ചു
ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവെ മലയാളി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മൃതദേഹം ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read also: റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു

അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. ഐ.സി.എഫ് പ്രവർത്തകൻ കൂടിയായിരുന്ന കാസർകോട് സ്വദേശി അസൈനാർ ഹാജി പജിയാട്ട (63) ആണ് നാട്ടിൽ നിര്യാതനായത്. സൗദി അറേബ്യയില്‍ ദമ്മാമിലും അൽഖോബാറിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയത്. 

ഐ.സി.എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഭാര്യ - ഉമ്മു ഹലീമ, മക്കൾ - നഈം (ദമ്മാം), നജീം, മരുമകൻ - അബ്ദുല്ല തെരുവത്ത്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

click me!