ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കിടെ വിശ്രമിക്കുന്നതിനായി പോയപ്പോള്‍ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ഷാര്‍ജ: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ആണ് ഷാര്‍ജയില്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കിടെ വിശ്രമിക്കുന്നതിനായി പോയപ്പോള്‍ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഷാര്‍ജയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ജയേഷ്. പിതാവ്: കുഞ്ഞികൃഷ്ണന്‍, മാതാവ്: ശോഭ, ഭാര്യ: കവിത. 

കടയ്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; സൗദിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു 

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മരിച്ചു. കാസര്‍കോഡ് ആലമ്പാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ ബുഖാരിയാണ് (41) സൗദി തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിനടുത്ത് അബു അരിഷിൽ മരിച്ചത്. അബു അരിഷിൽ ഗ്രോസറി ഷോപ്പ് ജീവനക്കാരനായിരുന്നു. ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. 

അടുത്തുള്ള കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ മരിക്കുകയായിരുന്നു. അവധി കഴിഞ്ഞു ഒരു മാസം മുമ്പാണ് ഇദ്ദേഹം തിരിച്ചെത്തിയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം ജിസാൻ, അബു അരിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് (51) സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. സുഹൃത്തുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമസ സ്ഥലത്തിന് അടുത്ത് തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്താണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം സ്വന്തമായി ഷിപ്പിങ് ക്ലിയറന്‍സും മറ്റ് അനുബന്ധ ജോലികളും ചെയ്‍തുവരികയായിരുന്നു. നേരത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്നു. പിതാവ് - കേശവന്‍ നായര്‍. മാതാവ് - സരസ്വതി അമ്മ. ഭാര്യ - സംഗീത. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.