
ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം കൂളിമുട്ടം കാദിയവീട്ടില്‍ സെയ്ദ് അജ്‍മല്‍ (34) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിതാവ് - നജീബുദ്ദീന്‍ തങ്ങള്‍. മാതാവ് - ഫാത്തിമ. ഭാര്യ - ഫൗസിയ. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് ഖബറടക്കും. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടികയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Read also: പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി
മുന്‍ കെഎംസിസി പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി
റിയാദ്: കെഎംസിസി മക്ക കമ്മിറ്റിയുടെ ബത്ഹ ഖുറൈശ് ഏരിയാ കമ്മിറ്റി മുന്‍ പ്രസിഡന്റും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ഹമീദ് മലയമ്മ നാട്ടില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്. കുടുംബത്തിന്റെ ദുഃഖത്തില്‍ മക്ക കെ.എം.സി.സിയുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കു ചേരുന്നതായി മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.
Read More: വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി
പ്രവാസി മലയാളി വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം (18) ആണ് മരിച്ചത്. തളങ്കര ഗവൺമെൻറ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹസ്സാം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മക്കയിലെ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
15 വർഷത്തോളം മക്കയിൽ സ്ഥിര താമസക്കാരായിരുന്ന ഹസ്സാമിന്റെ കുടുംബം കഴിഞ്ഞ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പാണ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു. മാതാവ് - സീനത്ത്, സഹോദരങ്ങൾ - സയാൻ, മാസിൻ, ആയിഷ.
Read More: സൗദി അറേബ്യയിലെ പൊതുപ്രവര്‍ത്തകൻ കെ.പി. മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ