Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ പൊതുപ്രവര്‍ത്തകൻ കെ.പി. മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി

42 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം 1979ലാണ് ജിദ്ദയില്‍ എത്തിയത്. സുന്നി മർക്കസ്, എസ്.വൈ.എസ് സംഘടനകളുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പ്രചാരണമെത്തിച്ചു. 

Saudi social worker KP Muhammed kutty maulavi died
Author
First Published Oct 3, 2022, 7:35 AM IST

റിയാദ്: സൗദി അറേബ്യയിലെ പൊതുപ്രവര്‍ത്തകൻ കെ.പി. മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
 
42 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം 1979ലാണ് ജിദ്ദയില്‍ എത്തിയത്. സുന്നി മർക്കസ്, എസ്.വൈ.എസ് സംഘടനകളുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പ്രചാരണമെത്തിച്ചു. കിഴിശ്ശേരിയിലെ 'മജ്മഅ ഇസ്സത്തുൽ ഇസ്ലാം' കോംപ്ലക്സ് പടുത്തുയർത്തിയതിൽ  മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. കെ.പി. ആലികുട്ടി ഹാജിയാണ് പിതാവ്. ഭാര്യ - മുണ്ടംപറമ്പ് നരിക്കമ്പുറത്ത് ആമിനക്കുട്ടി. മക്കൾ - ഷൗക്കത്ത് അലി (സൗദി), സഫിയ, ഉമ്മുസൽമ, ഫൗസി മുഹമ്മദ്. മരുമക്കൾ - അഹ്മദ് മുഹ്‍യുദ്ദീൻ സഖാഫി, എ.പി. ഇബ്റാഹീം സഖാഫി അൽഅസ്‍ഹരി.

Read also:  താമസസ്ഥലത്ത് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

Follow Us:
Download App:
  • android
  • ios