പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jan 21, 2023, 09:17 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഫുജൈറയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഫുജൈറ ആശുപത്രിയിലാണ് മരിച്ചത്.

ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോഡ് നീലേശ്വരം സ്വദേശി എ.കെ രവി (52) ആണ് ഫുജൈറയില്‍ മരിച്ചത്. ഫുജൈറയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഫുജൈറ ആശുപത്രിയിലാണ് മരിച്ചത്.

പിതാവ് - പരേതനായ കുഞ്ഞമ്പാടി. മാതാവ് - എ.കെ കുഞ്ഞമ്മ. ഭാര്യ - ഉഷ. മക്കള്‍ - ഹൃതിക്, ഹൃതുനന്ദ. സഹോദരങ്ങള്‍ - എ.കെ ബാലകൃഷ്ണന്‍, എ.കെ രാമചന്ദ്രന്‍, എ.കെ തമ്പാന്‍. എ.കെ രാധ, എ.കെ തങ്കമണി, എ.കെ ഉഷ, എ.കെ സതീശന്‍. മൃതദേഹം ശനിയാഴ്ച നാട്ടില്‍ എത്തിച്ച് സംസ്‍കരിച്ചു.

Read also: വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി
ദുബൈ: മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് മരിച്ചത്. ദുബൈ പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്നു. ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്ത് ദുബൈ പ്രൈം മെഡിക്കല്‍ സെന്ററില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍ - ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ (വിദ്യാര്‍ത്ഥികള്‍). പിതാവ് - ഇ.വി നാരായണന്‍. മാതാവ് - സുഷമ നാരായണന്‍. സഹോദരന്‍ - പ്രവീണ്‍ നാരായണന്‍. സംസ്‍കാരം ദുബൈയില്‍.

Read also: സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി