Asianet News MalayalamAsianet News Malayalam

വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിദഗ്‌ധ ചികിത്സക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള രേഖകൾ ശരിയാവാത്തതിനാൽ സാധിച്ചിരുന്നില്ല. 

malayali expat who was under treatment for kidney diseases died in Jeddah Saudi Arabia
Author
First Published Jan 20, 2023, 11:19 PM IST

റിയാദ്: വൃക്കരോഗ ബാധിതനായി ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരകുണ്ട് തരിശ് സ്വദേശി വാഴങ്കോടൻ ഹംസ (40) ആണ് മരിച്ചത്. ജിദ്ദ അൽ റവാബിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് കുറച്ചുകാലമായി ജോലിയില്ലായിരുന്നു. 

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിദഗ്‌ധ ചികിത്സക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള രേഖകൾ ശരിയാവാത്തതിനാൽ സാധിച്ചിരുന്നില്ല. അതിനിടെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു മരണം. കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ പ്രവർത്തകനായിരുന്നു. ഭാര്യയും രണ്ടുമക്കളും നാട്ടിലാണ്. ഭാര്യാ പിതാവ് ജിദ്ദയിലുണ്ട്. ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also: യുകെയില്‍ മലയാളി നഴ്സ് വീടിനുള്ളില്‍ മരിച്ച നിലയില്‍

പ്രവാസി സാമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക പ്രവർത്തകനായിരുന്ന തിരുവനന്തപുരം വെമ്പായം സ്വദേശി സുനിൽ കുമാർ (ഗോപി) ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. റിയാദ് പ്രവിശ്യയിലെ ബീഷയിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. 20 വർഷമായി ബീഷയിൽ കെട്ടിട നിർമാണജോലി ചെയ്യുകയായിരുന്നു. 

രണ്ട് വർഷം മുമ്പ് നാട്ടിൽ പോയെങ്കിലും ഏതാനും മാസം മുമ്പാണ് പുതിയ വിസയിൽ വീണ്ടും ബീഷയിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച മുമ്പ് ബീഷയിലെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം ഉണ്ടാവുകയും ഉടനെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിക്കുകയും രക്തധമനികളിലെ രണ്ട് ബ്ലോക്കുകൾ നീക്കുകയും ചെയ്തിരുന്നു. 

മൂന്നാമത്തെ ബ്ലോക്ക് നീക്കം ചെയ്യാനായി നാട്ടിൽ പോയതായിരുന്നു. നാട്ടിലെ ആശുപത്രിയിൽനിന്ന് മൂന്നാമത്തെ ബ്ലോക്കും ഒഴിവാക്കിയെങ്കിലും നാലുദിവസത്തിന് ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ - ശാമിനി, മക്കൾ - ആകാശ്, ഗൗരി.

Read also:  സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു

Follow Us:
Download App:
  • android
  • ios