
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയും പരേതനായ തുണ്ടിയിൽ ചാക്കോയുടെ മകനുമായ സജി ജോൺ (62) ആണ് മസ്‌കത്തിൽ വെച്ച് മരണപ്പെട്ടത്. 40 വർഷത്തോളം മസ്കത്തിൽ കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു.
പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ - ശോഭ ജോൺ റോയൽ ഒമാൻ ആശുപത്രി ജീവനക്കാരിയാണ്. മക്കൾ - സോജിൻ ജോൺ (അയർലൻഡ്), സിബിൻ ജോൺ (മസ്‌കത്ത്). സഹോദരങ്ങൾ - പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി. സംസ്‍കാരം മസ്‌കറ്റിലെ ഖുറത്തുള്ള പി.ഡി.ഒ സെമിത്തേരിയിൽ ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read also: കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പ്രവാസി യുവാക്കള്‍ മരിച്ചു
ചികിത്സയിലായിരുന്ന പ്രവാസി മലയാളി വിദ്യാർഥിനി നിര്യാതയായി
റിയാദ്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്. അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് നൂറാ കോളജ് വിദ്യാർഥിനിയായിരുന്നു ജുമാന. പിതാവ് അനസ്, സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ് മാതാവ് ഷൈനി. സഹോദരിമാര്‍ - യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ).
Read also: പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam