കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പ്രവാസി യുവാക്കള്‍ മരിച്ചു
മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ ഒട്ടകവുമായി കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മംഗലാപുരം സ്വദശികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. അല്‍അഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. സാകോ കമ്പനി ജീവനക്കാരാണിവര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അല്‍അഹ്‌സ കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ട്.
Read also: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തു; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജഹ്റയിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ജഹ്റ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയയാക്കിയതായി അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്. തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ചടങ്ങില്‍ വെടിയുതിര്‍ത്തതാണ് അപകട കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി വിദ്യാർഥിനി നിര്യാതയായി