പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

Published : Feb 08, 2024, 04:34 PM IST
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

Synopsis

കൊല്ലം ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീന്‍ (45) ആണ് മവേലയിലെ താമസസ്ഥലത്ത് മരിച്ചത്.

മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീന്‍ (45) ആണ് മവേലയിലെ താമസസ്ഥലത്ത് മരിച്ചത്. പിതാവ് പരേതനായ മുഹമ്മദ് റാഷിദ്, മാതാവ്: ആബിദാ ബീവി, ഭാര്യ: ഷീജ ബീവി, മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍. 

Read Also -  ആ കാത്തിരിപ്പ് വിഫലമായി; 22 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു, പക്ഷേ കണ്ടെത്തിയത് നായക്കുട്ടിയുടെ മൃതദേഹം

അതേസമയം കഴിഞ്ഞ ദിവസം സൗദിയില്‍ നിന്ന് മറ്റൊരു സങ്കടകരമായ വാര്‍ത്ത പുറത്തുവന്നിരുന്നു. കിഴക്കൻ പ്രവിശ്യയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ (52) ആണ് ദമ്മാമിലെ ആശുപത്രിയിൽ മരിച്ചത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്. അപകടം സംഭവിക്കുമ്പോൾ അഹമ്മദ് കോയ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്നയുടൻ അഗ്നിശമന സേനയെത്തി തീയണച്ചു. ഗുരുതര പൊള്ളേലറ്റ അദ്ദേഹത്തെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. നാട്ടിൽ നിന്ന് മകൻ എത്തിയാലുടൻ മൃതദേഹം സൗദിയിൽ ഖബറടക്കും. തീപിടിത്തത്തിൽ അഹമ്മദ് കോയയുടെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തി നശിച്ചിരുന്നു.

Read Also - രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, വൈകിട്ടോടെ മരണം; പ്രവാസി മലയാളി അധ്യാപിക മരിച്ചു

വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ  

റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി വയോധിക വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു പോയ സൗദി എയര്‍ലന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു. 

ശ്വാസ തടസമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫവര്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. കഴിഞ്ഞ മാസം 21ന് മുവ്വാറ്റുപുഴ അല്‍ ഫലാഹ് ഗ്രൂപ്പിനു കഴില്‍ സിബ്ഗത്തുള്ള തങ്ങളുടെ നേതൃത്വത്തിലെത്തിയ ഉംറ സംഘത്തിലെ അഗമായിരുന്നു. മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞാണ് സംഘം മടങ്ങിയത്. കുടുംബാംഗങ്ങള്‍ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. ശ്വാസ തടസം തോന്നിയ ഉടന്‍ വിമാനത്തില്‍ പ്രാഥമിക ശുശ്രൂക്ഷ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: സിയാദ്, ഷീജ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും