രാവിലെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

റിയാദ്: മലയാളി അധ്യാപിക റിയാദിൽ നിര്യാതയായി. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയുമായ വീണാ കിരണ്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. 

രാവിലെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി റിയാദിലുള്ള വീണ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ മലസിലുള്ള ഇൻറര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ എൻജിനീയറാണ്. കഴിഞ്ഞ 19 വര്‍ഷമായി റിയാദിലുണ്ട്. മകള്‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാർഥിനിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Read Also -  ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം; സ്വാമി മഹാരാജിന് വമ്പൻ വരവേൽപ്പ്, നേരിട്ടെത്തി സ്വീകരിച്ച് യുഎഇ മന്ത്രി

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ (52) ആണ് ദമ്മാമിലെ ആശുപത്രിയിൽ മരിച്ചത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്. അപകടം സംഭവിക്കുമ്പോൾ അഹമ്മദ് കോയ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്നയുടൻ അഗ്നിശമന സേനയെത്തി തീയണച്ചു. ഗുരുതര പൊള്ളേലറ്റ അദ്ദേഹത്തെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. നാട്ടിൽ നിന്ന് മകൻ എത്തിയാലുടൻ മൃതദേഹം സൗദിയിൽ ഖബറടക്കും. തീപിടിത്തത്തിൽ അഹമ്മദ് കോയയുടെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തി നശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...