
റിയാദ്: മൂന്നു മാസം മുമ്പ് തൊഴിൽ വിസയിൽ സൗദി അറേബ്യയില്‍ എത്തിയ തമിഴ്‌നാട് സ്വദേശിയായ 23 വയസുകാരൻ തൂങ്ങിമരിച്ചു. തമിഴ്‌നാട് ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വദേശി ശരൺ കുമാറാണ് ദക്ഷിണ സൗദിയിലെ ബീഷയിൽ ജീവനൊടുക്കിയത്. മൂന്നു മാസം മുമ്പ് സൗദിയിലെത്തിയ ശരൺകുമാറിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ച് അഞ്ചാം ദിവസം തൂങ്ങിമരിക്കുകയായിരുന്നു.
ബിഷക്ക് സമീപം അസ്മി എന്നു സ്ഥലത്ത് വെച്ചായിരുന്നു സംഭവം. അച്ഛന്റെ കൂടെയായിരുന്നു ശരൺകുമാർ താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത ശേഷം അച്ഛൻ തൊട്ടടുത്ത മസറയിൽ ജോലിക്ക് പോയ സമയത്താണ് സംഭവം. അച്ഛൻ ഉച്ചക്ക് മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം ബിഷ കിങ് അബ്ദുള്ള ഹോസ്‍പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വെൽഫെയർ മെമ്പറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി നേതൃത്വം നൽകുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അമ്മ - പെരിയായി. രണ്ടു സഹോദരിമാരുണ്ട്.
Read also: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായ പ്രവാസി നാടണഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ