
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിഭാഗം 2023 - 2024 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇബ്രാഹിം ഒറ്റപ്പാലം കൺവീനറായും സിദ്ധീഖ് ഹസൻ കോ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. നവാസ് ചെങ്കളയാവും ട്രഷറർ. അനീഷ് കടവിൽ (ജോയിന്റ് ട്രഷറർ), അബ്ദുൽ കരീം (കൾച്ചറൽ സെക്രട്ടറി), ഹൈദ്രോസ് പുതുവന (എന്റർടൈന്മെന്റ് സെക്രട്ടറി), താജുദ്ധീൻ (സ്‍പോർട്സ് സെക്രട്ടറി), നിധീഷ് മാണി (ചിൽഡ്രൻസ് വിങ് സെക്രട്ടറി), ജെസ്‌ല മുഹമ്മദ് (വനിതാ കോഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Read also: തിമിംഗലങ്ങളുടെ സാന്നിദ്ധ്യം; യുഎഇയിലെ ബീച്ചുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു
ലുലു ഷോപ്പ് ആന്റ് വിൻ മെഗാ വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു
മസ്കത്ത്: റമദാന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ പ്രമോഷന്റെ മെഗാ വിജയിയെ പ്രഖ്യാപിച്ചു. 10,000 റിയാലിന്റെ ഗ്രാൻറ് പ്രൈസിന് മുനീർ അൽ ബലൂഷി അർഹനായി. താരഖ് ഹമദ് അൽ തോബി, മനൽ സദ്‌ജാലി, സലേം അബ്ദുല്ല അൽ മുഖ്ബാലി, അബ്ദുല്ല അബ്ദുല്ല, എം. നരേഷ്, ഇസ്സാം അലി, അഹമ്മദ് നാസർ അൽ ഹബ്‌സി, ലവ്കുഷ് വർമ് എന്നിവർ പ്രതിവാര 5000 റിയാലിന്‍റെ ക്യാഷ് പ്രൈസും സ്വന്തമാക്കി. 750, 500, 200, 100 എന്നിങ്ങനെയുള്ള മറ്റ് പ്രതിവാര ക്യാഷ് പ്രൈസുകൾ രാജ്യത്തുടനീളമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് ഉപഭോക്താക്കൾ നേടുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam