നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി ഷാജഹാൻ കരുനാഗപള്ളി വിഷയത്തിൽ ഇടപെടുകയും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവ്വൂർ വിഷയം ഏറ്റെടുക്കുകയുമായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായ ബിനു സുമനസ്സുകളുടെ സഹായത്താൽ നാടണഞ്ഞു. ഒരു മാസം മുമ്പാണ് ഈ തിരുവനന്തപുരം പട്ടം സ്വദേശി ബത്ഹയിൽ മോഷണ സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ മോഷണം സംഘം പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. 

ചികിത്സയിൽ ആയിരുന്ന ബിനു തുടർ ചികിത്സക്കായി സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. തുടർന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി ഷാജഹാൻ കരുനാഗപള്ളി വിഷയത്തിൽ ഇടപെടുകയും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവ്വൂർ വിഷയം ഏറ്റെടുക്കുകയുമായിരുന്നു. കോടതിയിൽ നിലനിന്നിരുന്ന ബിനുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് കേസ് ഒത്തു തീർപ്പ് ആക്കുകയും പോലീസ് സ്റ്റേഷനിൽ നിലനിന്ന കേസിന് സിദ്ദീഖ് തൂവ്വൂർ ജാമ്യക്കാരനായി നിൽക്കുകയും എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു. 

ഇന്ത്യൻ എംബസി അധികൃതരുടെയും സൗദി പോലീസിന്റെയും സഹായം ലഭ്യമാക്കുകയും നിയമ നടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർവേസിൽ റിയാദിൽ നിന്ന് മറ്റൊരു യാത്രക്കാരാനോടൊപ്പം ബിനു നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. നടപടികൾക്ക് സിദ്ദീഖ് തുവ്വൂരിനൊപ്പം ഷാജഹാൻ കരുനാഗപള്ളി, സുലൈമാൻ വിഴിഞ്ഞം തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

Read also: കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്