കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Feb 14, 2023, 08:03 PM IST
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മഷ്തിഷ്‌ക മരണം സംഭവിച്ചു. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഒരാഴ്ചയായി സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊല്ലം തൃക്കോവില്‍വട്ടം ഡീസൻറ്​ ജങ്ഷനിലെ രാജി ഭവനില്‍ താമസിക്കുന്ന വിക്രമന്‍ പിള്ള ചെല്ലപ്പന്‍ (53) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. 

കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മഷ്തിഷ്‌ക മരണം സംഭവിച്ചു. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മരണാനന്തര രേഖകള്‍ ശരിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും ശിഹാബ് പുത്തേഴത്തും നാട്ടിൽനിന്ന്​ ഫിറോസ് കൊട്ടിയം, നൂറുദ്ദീന്‍ കൊട്ടിയം എന്നിവരും രംഗത്തുണ്ട്.

Read also: അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മരിച്ചു

ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി
റിയാദ്: മലയാളി തീർത്ഥാടക മക്കയിൽ നിര്യാതനായി. ആലപ്പുഴ വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് (63) മരിച്ചത്.  നീർക്കുന്നം ബാബ് മക്ക ഉംറ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഭർത്താവ് അബ്ദുൽ അസീസ്, സഹോദരി റംല എന്നിവർക്കൊപ്പം 103 അംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തോടൊപ്പം കഴിഞ്ഞ 28നാണ് സുഹറ ബീവി മക്കയിലേക്ക് പുറപ്പെട്ടത്. 

ബുധനാഴ്ച അസുഖബാധിതയായതിനെ തുടർന്ന് മക്കയിലെ അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ മരിച്ചു. ഖബറടക്കം മക്കയിൽ. മക്കൾ - ഐശത്ത്, അമീന (കെ.എസ്.ഇ.ബി പുന്നപ്ര), ആരിഫ. മരുമക്കൾ - ഷരീഫ്, അഫ്സൽ, പരേതനായ ഹനീഫ്.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം