നാട്ടിലും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
ദുബൈ: യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് നിര്യാതനായി. ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവര്‍ത്തകനും അബുദാബി കെഎംസിസി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവകാരകത്ത് ജാഫര്‍ യൂസഫ് (35) ആണ് മരിച്ചത്. നാട്ടിലും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ് - യൂസഫ് ഹാജി. മാതാവ് - ബീവി. ഭാര്യ - മെഹഫൂദ കാസിം. മക്കള്‍ - ആയിഷ മെഹഖ്, ഫാത്തിമ ഇഫത്ത്. സഹോദരങ്ങള്‍ - ജാബിര്‍ യൂസഫ്, ജൗഹര്‍ യൂസഫ്, അബ്‍ദുല്‍ ഹാലിക്, മാജിദ, വഹീദ.
Read also: ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. ചെത്തല്ലൂര്‍ മൂടായില്‍ വിജയന്‍ (47) ആണ് മസ്‍കത്തില്‍ മരിച്ചത്. മസ്‍കത്ത് നഗരസഭയില്‍ ജോലി ചെയ്‍തിരുന്ന വിജയനെ ഹൃദയാഘാതത്തെ തുടര്‍ന്ന് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. ഭാര്യ - പ്രശാന്തി. മക്കള്‍ - പ്രത്യുഷ്, പ്രജോതിഷ്.
Read also: യുഎഇയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
