സൗദി അറേബ്യയിൽ വെന്റിലേറ്ററിലായിരുന്ന മലയാളി മരിച്ചു

Published : Jul 15, 2022, 09:24 AM IST
സൗദി അറേബ്യയിൽ വെന്റിലേറ്ററിലായിരുന്ന മലയാളി മരിച്ചു

Synopsis

25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീർ മുഹമ്മദ് കണ്ണ് മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. 

റിയാദ്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ 20 ദിവസമായി വെൻറ്റിലേറ്ററിര്‍ കഴിയുകയുമായിരുന്ന മലയാളി മരിച്ചു. റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം അമരവിള സ്വദേശി കബീർ മുഹമ്മദ് കണ്ണ് (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 

25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീർ മുഹമ്മദ് കണ്ണ് മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ് - മുഹമ്മദ് കണ്ണ്. മാതാവ് - അസുമ ബീവി. ഭാര്യ - ആമിന ബീഗം. മക്കൾ - ഫാത്തിമ, ഫാസിന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനൊപ്പം ഉമർ അമാനത്തു, മുജീബ് ഉപ്പട, സുഫിയാൻ, സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അമീൻ കളിയിക്കാവിള, നൂറുൽ അമീൻ കളിയിക്കാവിള, നവാസ് ബീമാപള്ളി തുടങ്ങിയവർ രംഗത്തുണ്ട്.

Read also: സൗദി അറേബ്യയിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നു മരണം കൂടി; 586 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൂന്നുപേർ കൂടി മരിച്ചു. പുതിയതായി 586 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 491 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 801,935 ആയി. ആകെ രോഗമുക്തരുടെ എണ്ണം 786,711 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,228 ആയി. 

നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 5,996 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 151 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 16,393 ആർ.ടി - പി.സി.ആർ പരിശോധനകൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി നടത്തി. 

റിയാദ് - 162, ജിദ്ദ - 98, ദമ്മാം - 64, മക്ക - 34, മദീന - 27, ത്വാഇഫ് - 21, അബ‍ഹ - 14, ജീസാൻ - 8, ഹുഫൂഫ് - 8, ബുറൈദ - 7, ഖമീസ് മുശൈത്ത് - 7, ദഹ്റാൻ - 7, ഹാഇൽ - 6, അൽബാഹ - 6, ഉനൈസ - 6, അൽറസ് - 6, നജ്റാൻ - 5, തബൂക്ക് - 4, ഖോബാർ - 4, ദമദ് - 4, അൽഖർജ് - 4, സാറാത് ഉബൈദ - 3, ജുബൈൽ - 3, മഹായിൽ - 3, ബൽജുറൈഷി - 3, അബൂ അരീഷ് - 2, ഖത്വീഫ് - 2, ഹഫർ - 2, വാദി ദവാസിർ - 2, ഖരീഹ് - 2, ബല്ലസ്മർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്