അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു

Published : Jan 30, 2023, 11:00 PM IST
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു

Synopsis

ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി നിര്യാതയായി. ലുലു എക്സ്‍ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) ആണ് മരിച്ചത്. ഫര്‍വാനിയ ദജീജിലുള്ള ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവെ ശനിയാഴ്ചയാണ് അപകടത്തില്‍പെട്ടത്. ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനു ഫര്‍വാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊട്ടാരക്കര കിഴക്കേതെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ് കുട്ടിയുടെയും ജോളിക്കുട്ടി അലക്സിന്റെയും മകളാണ്. ഭര്‍ത്താവ് - ഏബല്‍ രാജന്‍. മകന്‍ - ഹാരോണ്‍ ഏബല്‍. സഹോദരി അഞ്ജു ബിജു കുവൈത്തില്‍ നഴ്‍സാണ്.

Read also: ഫുട്‍ബോള്‍ കളിക്കാന്‍ തയ്യാറാടുക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരൻ (45) ആണ് റിയാദിൽ മരിച്ചത്. ഒരു വർഷം മുമ്പാണ് സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി ബിജു എത്തിയത്. കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കമ്പനി അധികൃതർ അൽ ഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

രണ്ടു ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. കൊല്ലം പുനലൂർ ബിജു വിലാസത്തിൽ പരേതനായ വിദ്യാധരന്റെ മകനാണ്. അമ്മ - വിജയമ്മ, ഒരു മകളുണ്ട്.

Read also:  മലയാളി യുവാവ് പോളണ്ടിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ