
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാള്‍ രാജ് നഗര്‍ സ്വദേശി സുകുമാര്‍ മൈത്രി (37) ആണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഒരു സ്‍കഫോള്‍ഡിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
നാല് മാസം മുമ്പാണ് ജോലിക്കായി അദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പെട്ടെന്ന് തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയും ചെയ്‍തു. അല്‍ മന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കാട്ടില്‍ പുരയില്‍ ബഷീര്‍ (47) ആണ് മരിച്ചത്. ശനിയാ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്.
16 വര്‍ഷമായി പ്രവാസിയായിരുന്ന ബഷീര്‍, കുവൈത്ത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്‍തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത്ത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ - നജ്‍മ. മക്കള്‍ - നഫ്‍സിന, ഷഹബാസ്, മരുമകന്‍ - മുനീര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam