
റിയാദ്: നാട്ടിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവാവ് സൗദി അറേബ്യയിൽ ജീവനൊടുക്കി. എറണാകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലീമിനെ (22) ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് പുതിയ വിസയില്‍ ഖത്വീഫിൽ എത്തിയത്.
ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത് റൂമില്‍ കയറിയ യുവാവ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി വാതില്‍ പൊളിച്ചപ്പോഴാണ് കൈയിലെ ഞെരമ്പു മുറിച്ചു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
പിതാവ് - സലിം അലിയാര്‍. മാതാവ് - ആമിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Read also: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ