ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സുബിനും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറുും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പോര്‍ക്കുളം മേപ്പാടത്ത് വീട്ടില്‍ സുബിന്‍ (26) ആണ് മരിച്ചത്. ഒമാനിലെ കാബൂറയിലെ വര്‍ക്ക് ഷോപ്പില്‍ പെയിന്റിങ് ജീവനക്കാരനായിരുന്ന സുബിന്‍ ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സുബിനും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറുും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കവെയാണ് സുബിന്‍ മരണപ്പെട്ടത്.

Read also: പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു
അബുദാബി: മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്. അല്‍ വത്‍ബ ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

അമ്മ പ്രിന്‍സി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ നഴ്സാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പ്രിന്‍സി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ശബ്‍ദം കേട്ട് ഉണര്‍ന്നപ്പോള്‍ മകന്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീവിന്റെ അച്ഛന്‍ അനില്‍ കുര്യാക്കോസും സഹോദരി സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്.

Read also:  പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി ബാലന്‍ നിര്യാതനായി