
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ജുബൈലിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ (29) ആണ് മരിച്ചത്. ജോലിയാവശ്യാർഥം ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ. മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. ഭാര്യ: സുജിത, മകൾ തഷ്‌വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സൗദിയിൽ ജോലി ചെയ്യുന്നു.
നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: നാട്ടിലേക്ക് പോകാൻ വിമാനവും കാത്തിരിക്കവേ പ്രവാസി ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് എയർപ്പോർട്ടിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗാസിയാബാദ് മുസാഫർ നഗർ സ്വദേശി സലിം (48) ആണ് മരിച്ചത്.
ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസുമെടുത്ത് എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ അന്ത്യവും സംഭവിച്ചു. പിതാവ് - ഷാഫി, മാതാവ് - ഫൗസാൻ ബീഗം, ഭാര്യ - ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam