മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി

Published : Jan 19, 2023, 11:56 AM IST
മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി

Synopsis

ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്ത് ദുബൈ പ്രൈം മെഡിക്കല്‍ സെന്ററില്‍ തന്നെ ജോലി ചെയ്യുന്നു. 

ദുബൈ: മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് മരിച്ചത്. ദുബൈ പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്നു. ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്ത് ദുബൈ പ്രൈം മെഡിക്കല്‍ സെന്ററില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍ - ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ (വിദ്യാര്‍ത്ഥികള്‍). പിതാവ് - ഇ.വി നാരായണന്‍. മാതാവ് - സുഷമ നാരായണന്‍. സഹോദരന്‍ - പ്രവീണ്‍ നാരായണന്‍. സംസ്‍കാരം ദുബൈയില്‍.

Read also: സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. എക്സിറ്റ് 28ൽ അൽനമാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്ദുൽ സലാം (53) ആണ് മരിച്ചത്. 30 വർഷമായി അദ്ദേഹം റിയാല്‍ ജോലി ചെയ്യുകയായിരുന്നു. സീനത്ത് ബീവിയാണ് ഭാര്യ. മക്കൾ: സുഹൈൽ (അബ്ഖൈഖ്), സുബ്ഹാന. സാമൂഹിക പ്രർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ബന്ധുവാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Read also: അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം