22 വര്‍ഷമായി പ്രവാസിയായിരുന്ന ഷാഫി, സൗദി അറേബ്യയിലെ ജിദ്ദയിലെ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്‍തുവരികയായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് മരിച്ചത്. പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

22 വര്‍ഷമായി പ്രവാസിയായിരുന്ന ഷാഫി, സൗദി അറേബ്യയിലെ ജിദ്ദയിലെ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്‍തുവരികയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. അടുത്തമാസം നാലിന് തിരികെ ജിദ്ദയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകട മരണം സംഭവിച്ചത്.

പിതാവ് - പരേതനായ പാലത്തിങ്ങള്‍ മുഹമ്മദ്. മാതാവ് - മറിയ. ഭാര്യ - സീനത്ത്. മക്കള്‍ - മുഹമ്മദ് അമീര്‍, മുഹമ്മദ് സഫ്‍വാന്‍. ഖബറടക്കം എടയാറ്റൂര്‍ ജുമാമസ്‍ജിദ് മഖ്‍ബറയില്‍.

Read also:  പ്രവാസി യുവാവിനെ ആളുമാറി തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ശിക്ഷ

എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയില്‍ മരിച്ചു
​​​​​​​റിയാദ്: എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി - നിഷ്‌മ ദമ്പതികളുടെ മൂത്ത മകൾ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 

വെള്ളിയാഴ്ച വൈകുന്നേരം പനിയും തലവേദനയും ഛർദ്ദിയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയിൽ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ളുഹ്ർ നമസ്കാരാനന്തരം ജിദ്ദ ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു