ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു

Published : Aug 13, 2026, 05:55 PM IST
malayali died in riyadh

Synopsis

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ്‌ റാഷിക് (24) ആണ് മരിച്ചത്. റസാഖിന്‍റെയും റംലയുടെയും മകനാണ്. റാഷിദ ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിന്‍റെ മേൽനോട്ടത്തിൽ കെ.എം.സി.സി ഭാരവാഹികളായ ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാഗുമായി നടന്നുപോയയാളെ കണ്ട് സംശയം തോന്നി തടഞ്ഞു; 16 വർഷമായി റെസിഡൻസി നിയമലംഘനം നടത്തിയ വിദേശി കുവൈത്തിൽ പിടിയിൽ
സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസിംഗ് ചട്ടങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം