ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു

By Web TeamFirst Published Dec 3, 2022, 12:59 PM IST
Highlights

കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് ദോഹയില്‍ മരിച്ചത്. 

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു. കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് ദോഹയില്‍ മരിച്ചത്. അഡ്വ. ജോണി മാത്യൂവിന്റെും നിഷി മാത്യുവിന്റെയും മകനാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം മാന്നാര്‍ കരിവേലില്‍ പത്തിച്ചേരിയില്‍ കെ.വി മാത്യുവിന്റെയും മോളി മാത്യുവിന്റെയും മകള്‍ അനു മാത്യുവാണ് ഭാര്യ. മീഖാ ജോര്‍ജ് മകനാണ്.

Read also: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ (63) മരിച്ച നിലയിൽ കണ്ടത്. 

സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിലില്‍ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിരുന്നു സലീം. പിതാവ് - നൂഹ് കണ്ണ്. മാതാവ് - ആയിശാ ബീവി.

Read also: സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ തീപിടിച്ചു; ആറ് വാഹനങ്ങള്‍ക്ക് നാശനഷ്ടം

click me!