
റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു അദ്ദേഹം. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെന്റ് കൺവയൻസിൽ സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം സ്ഥിര താമസവും മുംബൈയിൽ തന്നെയായിരുന്നു.
പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ - സൗദ കണ്ടോത്ത് (മുംബൈ), മക്കൾ - അർഷാദ് (ബാങ്ക് ഓഫ് ഒമാൻ, മസ്‍കത്ത്), ഷബീർ (മുനിസിപ്പൽ കോഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ), മുംതാസ് (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ മുംബൈ), സീനത്ത് (എച്ച്.ആർ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ന്യൂ മുംബൈ). മരുമക്കൾ: നൂർജഹാൻ ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂർ, ഷാദിയ മുംബൈ, ഷാനവാസ് കൊടുങ്ങല്ലൂർ (ബാംഗ്ലൂർ).
നിയമനടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ളുഹർ നമസ്കാര ശേഷം മസ്ജിദുൽ ഹറാമിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം ശറായ മഖ്ബറയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകി.
Read also: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ