
റിയാദ്: ശ്വാസതടത്തെ തുടർന്ന് രണ്ടാഴ്ചയോളമായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഹജ്ജ് തീർഥാടകൻ മരിച്ചു. മെയ് 15ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ മക്കയിലെത്തിയ പാലക്കാട് ചെർപ്പുളശേരി സ്വദേശി അബ്ബാസ് പല്ലത്ത് (67) ആണ് മരിച്ചത്.
ഭാര്യ ആമിന പല്ലത്ത്, ഭാര്യ സഹോദരൻ എന്നിവരോടൊപ്പമാണ് ഹജ്ജിന് എത്തിയത്. ഉംറ നിർവഹിച്ചു വിശ്രമിക്കുന്നതിനിടെ ശ്വാസത്തടസത്തെ തുടർന്ന് രണ്ടാഴ്ചയോളമായി മക്ക മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചു. നിയമനടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read Also - വമ്പൻ റിക്രൂട്ട്മെന്‍റ്, ആയിരം തൊഴിലവസരങ്ങള്‍; ഇന്ത്യയിലടക്കം ഓപ്പണ്‍ ഡേ, അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ