
റിയാദ്: സൗദി അറേബ്യയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അല്‍ഹസയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
സൗദിയില്‍ ജോലി ചെയ്യുന്ന മകന്‍ മുനീറിന്റെ അടുത്തേക്ക് രണ്ട് മാസം മുമ്പാണ് നസീമ എത്തിയത്. ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഹസ ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികള്‍ നവയുഗം അല്‍ഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭര്‍ത്താവ് - മുഹമ്മദ് കുഞ്ഞ്. മക്കള്‍ - മുനീര്‍ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കള്‍ - സുമയ്യ (സൗദി), പുത്തൂര്‍ ഹാരിസ് അബ്ദുല്‍ ഷുകൂര്‍ മാന്നാര്‍( ഖത്തര്‍).
Read also: അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ