മലയാളി നഴ്‌സ് റിയാദിൽ നിര്യാതയായി

Published : Sep 04, 2026, 10:35 AM IST
malayali nurse died

Synopsis

മലയാളി നഴ്‌സ് റിയാദിൽ നിര്യാതയായി. കാസർകോട് സ്വദേശിനിയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

റിയാദ്: മലയാളി നഴ്സ് റിയാദിൽ മരിച്ചു. കാസർകോട് ജില്ലയിലെ ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിെൻറയും സീതയുടെയും മകളാണ്. സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. അനുനന്ദ കെ. രതീഷ് (പ്ലസ് വൺ വിദ്യാർഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാർഥി) എന്നിവരാണ് മക്കൾ. ചിപ്പി രതീഷിെൻറ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബി അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വൻ തീപിടിത്തം
ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി